ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം

പഞ്ചായത്ത്

ഇരിമ്പിളിയം പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.

റജുല

പ്രസിഡൻ്റ്

മൊയ്തു കെ ടി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുഫൈറ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമീര്‍ വി ടി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റിയ ഗോപി കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

എച്ച് രാധമ്മ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം: വലിയകുന്ന് , മലപ്പുറം ജില്ല, കേരളം

വാര്‍ഡുകള്‍ : 20

ബ്ലോക്ക് : കുറ്റിപ്പുറം

വില്ലേജ് : ഇരിമ്പിളിയം

നിയമസഭാ  മണ്ഡലം : കോട്ടക്കല്‍, ലോകസഭ  മണ്ഡലം: പൊന്നാനി

വിസ്തീര്‍ണ്ണം : 24.06 ച.കീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലും കുറ്റിപ്പുറം ബ്ലോക്കിലും സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ്. 1962-ലാണ് പഞ്ചായത്ത് രൂപീകൃതമായത്. 20.49 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്ണ്ണ്മുള്ള പഞ്ചായത്തില്‍ 17 വാര്ഡു്കളുണ്ട്. കിഴക്ക് മൂര്ക്കനാട് പഞ്ചായത്തും പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. തെക്ക് തിരുവേഗപ്പുറ, പരുതൂര്‍, ആനക്കര പഞ്ചായത്തുകളും വടക്ക് എടയൂര്‍, മൂര്ക്കനാട് പഞ്ചായത്തുകളും വളാഞ്ചേരി മുനിസിപ്പാലിറ്റിയും അതിര്ത്തി കളാണ്. പടിഞ്ഞാറ് വളാഞ്ചേരി മുനിസിപ്പാലിറ്റിയും കുറ്റിപ്പുറം പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരപ്രദേശമായതിനാല്‍ പഞ്ചായത്ത് കാര്ഷിക മേഖലയായി അറിയപ്പെടുന്നു. നെല്ല്, കപ്പ തുടങ്ങിയ ഭക്ഷ്യവിളകളും അടക്ക, നാളികേരം, കുരുമുളക് തുടങ്ങിയ നാണ്യവിളകളും പ്രധാന കൃഷികളാണ്. ഉയര്ന്ന പ്രദേശം, ചെരിഞ്ഞ പ്രദേശം, താഴ്ന്ന സമതലം,...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 28, 2026

തൂഫാന്‍ 2.0

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിച്ചു. 28/09/2026 ന് രാവിലെ 11 മണിക്ക് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളില്‍ തൂഫാന്‍ 2.0 പരിപാടികള്‍ക്ക് തുടക്കം...

കൂടുതൽ വായിക്കുക
പുതിയ വാർത്ത