ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലും കുറ്റിപ്പുറം ബ്ലോക്കിലും സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ്. 1962-ലാണ് പഞ്ചായത്ത് രൂപീകൃതമായത്. 20.49 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്ണ്ണ്മുള്ള പഞ്ചായത്തില്‍ 17 വാര്ഡു്കളുണ്ട്. കിഴക്ക് മൂര്ക്കനാട് പഞ്ചായത്തും പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. തെക്ക് തിരുവേഗപ്പുറ, പരുതൂര്‍, ആനക്കര പഞ്ചായത്തുകളും വടക്ക് എടയൂര്‍, മൂര്ക്കനാട് പഞ്ചായത്തുകളും വളാഞ്ചേരി മുനിസിപ്പാലിറ്റിയും അതിര്ത്തി കളാണ്. പടിഞ്ഞാറ് വളാഞ്ചേരി മുനിസിപ്പാലിറ്റിയും കുറ്റിപ്പുറം പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരപ്രദേശമായതിനാല്‍ പഞ്ചായത്ത് കാര്ഷിക മേഖലയായി അറിയപ്പെടുന്നു. നെല്ല്, കപ്പ തുടങ്ങിയ ഭക്ഷ്യവിളകളും അടക്ക, നാളികേരം, കുരുമുളക് തുടങ്ങിയ നാണ്യവിളകളും പ്രധാന കൃഷികളാണ്. ഉയര്ന്ന പ്രദേശം, ചെരിഞ്ഞ പ്രദേശം, താഴ്ന്ന സമതലം,...
കൂടുതൽ വായിക്കുക